പുത്തൂർ: ഇടത് മുന്നണി മാവടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴത്തുകുളക്കടയിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.എസ്.സുനിൽ, ജി.മാധവൻ നായർ, എ.അജി, അനിൽകുമാർ, പെരുംകുളം രാജീവ് എന്നിവർ സംസാരിച്ചു. മുഹൂർത്തിക്കാവിൽ നിന്നും തുടങ്ങിയ പ്രകടനം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പി.പ്രവീൺ, ജി.സരസ്വതി, അജി ആറ്റുവാശേരി, ധനുരാജ്, രാജേഷ് കുമാർ, ശിവശങ്കരപിള്ള, കോട്ടയ്ക്കൽ രാജപ്പൻ, ബി.ദിലീപ് കുമാർ, കുറ്ററ അനിൽ, അനുരാഗ്, ശശിധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.