mesi
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ജെ. മേഴ്സിക്കുട്ടിഅമ്മ സ്റ്റീഫൻ എബ്രഹാം കോർപ്പിസ്കോപയ്ക്കൊപ്പം

കൊല്ലം : തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മ ജനങ്ങളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ്. ശാലേം മാർത്തോമാ ചർച്ച്, പെന്തക്കോസ്തൽ മിഷൻ, സെന്റ് പോൾസ് സി.എസ്.ഐ, സെന്റ് സ്റ്റീഫൻസ് സിറിയൻ ചർച്ച്, മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥി ദുഃഖവെള്ളി ആചരിക്കുന്ന ക്രൈസ്തവ വിശ്വാസികളോട് വോട്ടുതേടി.

വിവിധ പള്ളികളിലെ പുരോഹിതന്മാർ സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ചു. സ്റ്റീഫൻ എബ്രഹാം കോർപ്പിസ്കോപ്പ മേഴ്സിക്കുട്ടി അമ്മയെ സ്വീകരിച്ചു. തുടർന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, കുണ്ടറ വലിയ പള്ളി, സെന്റ് ജോണ്സ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് തുടങ്ങിയവ സന്ദർശിച്ചു. കുണ്ടറ വലിയപള്ളിയിൽ നിന്ന് ദുഃഖവെള്ളി പ്രമാണിച്ചുള്ള ഉച്ചക്കഞ്ഞി കുടിച്ച ശേഷമാണ് ഉച്ചയ്ക്ക് ശേഷമുള്ള പ്രചാരണം ആരംഭിച്ചത്. അതിനുശേഷം മുകളുവിള, ഇളമ്പളളൂർ, കേരളപുരം മുസ്ലിം ജമാഅത്ത് പള്ളികളിലെത്തി വോട്ടുതേടി.