ldf
പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന് റിഹാബിലിറ്റേഷൻ പ്ലാൻേറഷൻ ലിമിറ്റേഡിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു.

പുനലൂർ: അന്തരിച്ച മുൻ എം.എൽ.എയായിരുന്ന പി.കെ.ശ്രീനിവാസന്റെ സ്മരണകൾ ഉണർത്തി മകനും പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ പി.എസ്.സുപാലിന് ആർ.പി.എൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ആവേശകരമായ വരവേൽപ്പ് നൽകി.തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരോ ലയങ്ങളിലും എത്തിയ സ്ഥാനാർത്ഥിയെ ആരതി ഉഴിഞ്ഞും രക്ത പുഷ്പങ്ങൾ ചാർത്തിയും തമിഴിൽ മുദ്യാവാക്യങ്ങൾ വിളിച്ചുമായിരുന്നു സ്വീകരിച്ചത്.ഇന്നലെ വൈകിട്ട് 3ന് ആർ.പി.എൽ.ഒന്ന്-എയിൽ നിന്നുമാണ് സ്വീകരണ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് രമണി ക്വാട്ടേഴ്സ്, ചന്ദനക്കാവ്, മാലദീപ്,ഒന്ന്-സി, വള്ളംവെട്ടി, കൂവക്കാട്, സ്റ്റാഫ് ക്വാട്ടേഴ്സ്,കല്ലുപച്ച,11-സി,11-എച്ച്,11-എഫ് ക്വാട്ടേഴ്സുകളിലെ നൂറ് കണക്കിന് തൊഴിലാളികൾ നൽകിയ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 6ന് കെ.ഐ.പി ജംഗ്ഷനിൽ സമാപിച്ചു.ഇടത് മുന്നണി നേതാക്കളായ സി.അജയപ്രസാദ്,അജയൻ, ലിജു ജമാൽ,കെ.അനിൽകുമാർ, ബി.രാജീവ്,പി.ജെ.രാജു,എസ്.ഗോപകുമാർ,പി.അനിൽകുമാർ, ഇ.കെ.സുധീർ തുടങ്ങിയവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.