coir
ചാറുകാട് കയർ സംഘത്തിലെ ചകിരി കത്തി നശിച്ചനിലയിൽ

കൊല്ലം: രണ്ട് കയർ സംഘങ്ങളിലെ ചകിരിക്കെട്ടുകൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ചെമ്മക്കാട്, ചാറുകാട് കയർ സംഘങ്ങളിൽ സൂക്ഷിച്ചിരുന്ന അറുപതോളം കെട്ട് ചകിരിയാണ് കത്തിനശിച്ചത്. രണ്ടിടത്തും ഒരേ സമയത്ത് തീപിടിച്ചതിനാൽ ആരെങ്കിലും കത്തിച്ചതാകാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചാമക്കട, കടപ്പാക്കട യൂണിറ്റുകളിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.