കൊട്ടാരക്കര: കോൺഗ്രസ് ദേശീയ നേതാവ് ശശിതരൂർ എം.പി കൊട്ടാരക്കര യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ കൊട്ടാരക്കര മണ്ഡലത്തിൽ റോഡ്ഷോ നടത്തി.രാവിലെ 9.30ന് കൊട്ടാരക്കര പുലമൺ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം.പി ,റോഡ്ഷോ ഫ്ളാഗ് ഒഫ് ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര, കൺവനീർ എസ്.മണിമോഹനൻനായർ, ഓ.രാജൻ,രാജൻബാബു,ദിനേശ് മംഗലശ്ശേരി, ഇ‌ഞ്ചക്കാട് നന്ദകുമാർ, ഷിജു പടിഞ്ഞാറ്റിൻകര, അലക്സ് മാത്യു, ബ്രിജേഷ് ഏബ്രഹാം, പൊടിയൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റോഡ് ഷോ പുലമൺ ജംഗ്ഷൻ, ചന്തമുക്ക്, റെയിൽവേ സ്റ്റേഷൻ, പ്ളാമൂട്, നെടുവത്തൂർ, കിള്ളൂർ, അമ്പലത്തുംകാല, എഴുകോൺ, ചീരങ്കാവ്, നെടുമ്പായിക്കുളം വഴി ആറുമുറിക്കടയിൽ സമാപിച്ചു.സ്ഥാനാർത്ഥി ആർ.രശ്മി, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ ശശിതരൂരിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു.