തൊടിയൂർ: കരുനാഗപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രന് തൊടിയൂർ, കല്ലേലിഭാഗം പ്രദേശങ്ങളിൽ നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വെള്ളിയാഴ്ച്ച രാവിലെ10ന് കാവുംകട മൂക്കിൽ ആരംഭിച്ച പര്യടനം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ടി. രാജീവ് എന്നിവർ സംസാരിച്ചു. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. മൂന്ന് മണിക്ക് കാരിക്കൽ മുക്കിൽ പര്യടനം അവസാനിപ്പിച്ച ശേഷം വൈകിട്ട് 4 ന് കല്ലേലിഭാഗം മേഖലയിലെ മാമൂട് ജംഗ്ഷനിൽ നിന്ന് പുനരാരംഭിച്ചു. കളീക്കൽ ജംഗ്ഷൻ, വാഴാലിക്കടവ് ചാങ്ങരജംഗ്ഷൻ, നരീഞ്ചി കോളനി, കുഴുമ്പിൽകടവ്, മഹാദേവർകോളനി, വലിയവിള, കാരൂർക്കടവ് വഴി വേങ്ങറ അംബേദ്ക്കർ ഗ്രാമത്തിൽ സമാപിച്ചു.എൽ.ഡി.എഫ് നേതാക്കളായ പി.കെ. ജയപ്രകാശ്, ആർ.ശ്രീജിത്ത്,വി.രാജൻപിള്ള, ജി. അജിത്ത്കുമാർ, അഡ്വ.സുരൻ പി. ചൂളൂർ, ആർ.വാസുദേവൻപിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തഗംങ്ങളായ ടി.രാജീവ്, സുധീർകാരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലത്തിൽ താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകിച്ചു കൊണ്ട് ആർ.രാമചന്ദ്രൻ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞു.