pho
പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ രണ്ടത്താണിക്ക് അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ മൈതാനിയിൽ സ്വീകരണം നൽകുന്നു.തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, മുൻ പഞ്ചായത്ത് അംഗം ഗീത സുതുനാഥ് തുടങ്ങിയവർ സമീപം..

പുനലൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ രണ്ടത്താണിക്ക് മലയോര ഗ്രാമമായ അച്ചൻകോവിൽ വരവേൽപ്പ് നൽകി.സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ സ്ഥാനാർത്ഥി അച്ചൻകോവിലിൽ പ്രിൽഗ്രീം ടൂറിസവും അഡ്വെഞ്ചർ പാർക്കും നിർമ്മിക്കുമെന്ന വാഗ്ദാനങ്ങളും നാട്ടുകാർക്ക് നൽകി.അച്ചൻകോവിൽ ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടികൾ തെന്മല പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് സമീപത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ വരവേറ്റു. യു.ഡി.എഫ് നേതാക്കളായ സി.വിജയകുമാർ, ബിനു ശിവപ്രസാദ്, ഗീത സുകുനാഥ്, ജോസഫ് മാത്യൂ,എബ്രഹാം മാത്യൂ തുടങ്ങിവരും സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.