ഓടനാവട്ടം: കൊട്ടാരക്കര നിയോജകമണ്ഡലം യു.ഡി .എഫ് സ്ഥാനാർത്ഥി ആർ. രശ്മിയുടെ തിരഞ്ഞെടുപ്പ് സമ്മേളനം ഇന്ന് വൈകിട്ട് 6 ന് വെളിയം ജംഗ്ഷനിൽ നടക്കും. എൻ. കെ. പ്രേമചന്ദ്രൻ എം .പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം. പി., സ്ഥാനാർഥി ആർ. രശ്മി, ശ്യാംകുമാർ, വെളിയം ഉദയകുമാർ എന്നിവർ സംസാരിക്കുമെന്ന് യു.ഡി.എഫ് വെളിയം പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.