കുന്നത്തൂർ : ഉല്ലാസ് കോവൂരിന് വോട്ട് അഭ്യർത്ഥിച്ച് ശശി തരൂരിന്റെ റോഡ് ഷോ ചിറ്റുമലയിൽ നിന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്.കുണ്ടറയിൽ പി.സി വിഷ്ണുനാഥിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ട ശേഷമാണ് തരൂർ ചിറ്റുമലയിലെത്തിയത്.കത്തിക്കാളുന്ന മീനച്ചൂടിനെ അവഗണിച്ച് കാത്തിരുന്ന പ്രവർത്തകർ സ്നേഹത്തിൽ ചാലിച്ച മുദ്രാവാക്യം വിളികളോടെയാണ് തരൂരിനെ വരവേറ്റത്.തുടർന്ന് തുറന്ന വാഹനത്തിലേക്ക് കയറിയ അദ്ദേഹത്തെ സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ഷാളിട്ട് സ്വീകരിച്ചു. ഉല്ലാസിനെ ചേർത്തു പിടിച്ച് ആശ്ലേഷിച്ച ശേഷം ലഘുപ്രസംഗം. തരൂരിനെ ഹസ്തദാനം ചെയ്യാനും സെൽഫിയെടുക്കാനും പ്രവർത്തകരുടെ തിക്കും തിരക്കും.ഇതിനിടയിൽ നേതാക്കളുടെ നിർദേശത്തെ തുടർന്ന് ഷോ പ്രയാണമാരംഭിച്ചു.അലങ്കരിച്ച നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും മൂവർണ കൊടികളുമായി പ്രവർത്തകരും അനുഗമിച്ചു.കിഴക്കേകല്ലട,കടപുഴ, ഭരണിക്കാവ്,ചക്കുവള്ളി, കെ.സി.ടി മുക്ക് വഴി തൊടിയൂർ പാലം വരെ തരൂർ പങ്കെടുത്തു.തുടർന്ന് സി.ആർ മഹേഷിന് വേണ്ടി കരുനാഗപ്പള്ളിയിലേക്ക്.തുടർന്ന് റോഡ്ഷോ പതാരം,കക്കാക്കുന്ന്, ശൂരനാട് വടക്ക്,തെക്കേമുറി,ചക്കുവള്ളി, ഇടയ്ക്കാട്,ഏഴാംമൈൽ,ശാസ്താംനട, കുന്നത്തൂർ പാലം,പുത്തൂർ,പവിത്രേശ്വരം, പൊരിക്കൽ,കൈതക്കോട്,മൂന്നുമുക്ക്, കാരാളിമുക്ക്,തോപ്പിൽമുക്ക്, മണ്ണൂർക്കാവ്,കല്ലുകടവ്, മൈനാഗപ്പള്ളി,പള്ളിശേരിക്കൽ, ആഞ്ഞിലിമൂട്,ശാസ്താംകോട്ട വഴി വൈകിട്ടോടെ ഭരണിക്കാവിൽ സമാപിച്ചു.സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ആദ്യാവസാനം റോഡ് ഷോയിൽ പങ്കെടുത്തു.