kc
കരുനാഗപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ.എെ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന റോഡ്ഷോ

ഓച്ചിറ: കരുനാഗപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ശശീതരൂർ എം.പിയുടെയും എ.എെ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെയും നേതൃത്വത്തിൽ നിയോജകമണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്നലെ രണ്ട് റോഡ്ഷോ നടന്നു. രണ്ട് റോഡ്ഷോകളിലും നേതാക്കളോടൊപ്പം സി.ആർ മഹേഷും നിരവധി പ്രവർത്തകരും പങ്കെടുത്തു. ഉച്ചക്ക് 12ന് ശശിതരൂരിന്റെ നേതൃത്വത്തിൽ തൊടിയൂർ പാലത്തിൽ നിന്ന് ആരംഭിച്ച റോഡ് ഷോ അരമത്ത്മഠം, മണപ്പള്ളി, മുല്ലശ്ശേരിമുക്ക്, എ.വി.എച്ച്.എസ്, വെളുത്തമണൽ, കരുനാഗപ്പള്ളി വഴി പുതിയകാവിൽ സമാപിച്ചു. വൈകുന്നേരം കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഓച്ചിറയിൽ നിന്ന് ആരംഭിച്ച റോഡ്ഷോ ആലപ്പാട്, പണിക്കർകടവ്, കരുനാഗപ്പള്ളി വഴി റോഡ്ഷോ പുതിയകാവിൽ സമാപിച്ചു. റോഡ്ഷോകൾക്ക് കവലകളിലും വഴിയോരങ്ങളിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് നേതാക്കൾക്ക് ലഭിച്ചത്. കെ.സി രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, കെ.ജി.രവി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.