covid

പത്തനാപുരം: പത്തനാപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോന്നിയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് പോസിറ്റീവാണെന്ന് അറിയുന്നത്.
തുടർന്ന് കോന്നിയിൽ നിന്ന് തിരികെ പത്തനാപുരത്തേക്ക് പോന്നു. ബി.ജെ.പി മണ്ഡലം ട്രഷറർ പ്രശാന്തിന്റെ കമുകുംചേരിയിലുള്ള വസതിയിലാണ് ജിതിൻ ക്വാറന്റൈനിൽ കഴിയുന്നത്. ഇന്നലെ നടത്താനിരുന്ന ബി.ജെ.പിയുടെ റോഡ് ഷോയും മാറ്റി.