ഇരവിപുരം: ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന് 39 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തെക്കടം, ഇടപ്പറ ജംഗ്ഷൻ, ചൂട്ടറവിള, തടത്തിൻമുക്ക്, കൃഷിഭവൻ, കരിങ്കുളം, കാഞ്ഞിക്കമുക്ക്, മംഗലശേരി ജംഗ്ഷൻ, കോയിക്കൽ ജംഗ്ഷൻ, പാൽക്കുളങ്ങര, വലിയമഠം, കുഴിക്കണ്ടം, ഇലവന്തി തുടങ്ങിയ സ്ഥലങ്ങളിൽ ആവേശകരമായ വരവേല്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
എൻ.ഡി.എ നേതാക്കളായ പച്ചയിൽ സന്ദീപ്, അഡ്വ. ചന്ദ്രമോഹൻ, സി.ബി. പ്രതീഷ്, നരേന്ദ്രൻ, ജയകുമാർ, എസ്. ഹരി, ഏരൂർ സുനിൽ, മോനിഷ, പ്രിൻസ് കോക്കാട്, രാജേഷ്, സജിത്ത് തുണ്ടിൽ, സുജിത്ത്, സുരേഷ്, സുധീഷ്, അഭിലാഷ്, ബാലമുണ്ടയ്ക്കൽ, രഞ്ജിത്ത്, അനീഷ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി. ഇന്ന് രാവിലെ പത്ത് മണിക്ക് കേന്ദ്രമന്ത്രി
പ്രഹ്ലാദ് ജോഷി പങ്കെടുക്കുന്ന റോഡ് ഷോ കൊട്ടിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ചിന്നക്കട, കടപ്പാക്കട, കല്ലുംതാഴം അയത്തിൽ വഴി മേവറം ജംഗ്ഷനിൽ സമാപിക്കുമെന്ന് നേതാക്കളായ സി.ബി. പ്രതീഷ്, എസ്. ഹരി എന്നിവർ അറിയിച്ചു.