കൊല്ലം : കളളവോട്ട് ചെയ്ത് ജയിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമം പരാജയപ്പെടുമെന്നും ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിലെത്തുമെന്നും മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ ആശ്രാമം, കടപ്പാക്കട മണ്ഡലങ്ങളിലെ സ്വീകരണ പരിപാടികൾ കമ്പിക്കകം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ മോഹൻബോസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഹഫീസ്, രത്‌നകുമാർ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ഉണ്ണിക്കൃഷ്ണപിള്ള, പി.ആർ. പ്രതാപചന്ദ്രൻ, ആർ. രമണൻ, സന്തോഷ് കടപ്പാക്കട, കോതേത്ത് ഭാസുരൻ തുടങ്ങിയവർ സംസാരിച്ചു.