photo
പട്ടിക ജാതി കോളനികളിലേക്കുള്ള വാഹന ജാഥ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ഭാരതിയ ദളിത് കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പട്ടികജാതി കോളനികളിൽ ഭവന സന്ദർശനവും വാഹന പ്രചാരണവും സംഘടിപ്പിച്ചു. കോഴിക്കോട് മൂത്തേത്ത് കോളനിയിൽ നിന്ന് ആരംഭിച്ച വാഹന ജാഥ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, ഗഫൂർ മുനമ്പത്ത്,​ സിംലാൽ ബാബു അമ്മവീട്,അജിത, , പ്രസന്നകുമാരി, ശശി, ഹാകിം, ചന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു. കുലശേഖരപുരം ചേങ്കര ലക്ഷം വീട് കോളനിയിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം കോൺഗ്രസ് ആദിനാട് മണ്ഡലം പ്രസിഡന്റ്‌ കെ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. തൊടിയൂർ വാസു അദ്ധ്യക്ഷത വഹിച്ചു. വിജയൻ, വിഷ്ണുദേവ്, ആദിനാട് മജീദ്,ദിലീപ് കോമളത്ത്, നവാസ്, രാജേന്ദ്രൻ, മീനാക്ഷി തുടങ്ങിയവർ പ്രസംഗിച്ചു.