പത്തനാപുരം : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ സ്വീകരണ പരിപാടി സമാപിച്ചു. പുന്നലയിലും മഞ്ഞക്കാലയിലും പൊതുയോഗത്തിലും മേലില,വിളക്കുടി ,പട്ടാഴി പഞ്ചായത്തിൽ ചില കുടുംബയോഗങ്ങളിലും പങ്കെടുത്തു. എൽ.ഡി .എഫ് നേതാക്കളായ ബി. അജയകുമാർ , എൻ. ജഗദീശൻ , അഡ്വ.എസ്. വേണുഗോപാൽ, കെ. വാസുദേവൻ, എം .ജിയാസുദ്ദീൻ, കറവൂർ എൽ. വർഗീസ് , രതീഷ് കിഴക്കേഭാഗം തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പൊതുസമ്മേളനത്തിലും. കുടുംബയോഗങ്ങളിലും റോഡ് ഷോയിലും ഗണേശ് കുമാർ പങ്കെടുക്കും. ഗണേശ് കുമാറിന് വോട്ട് തേടി എൽ.ഡി.എഫ് സംസ്ഥാന നേതാക്കൾക്കൊപ്പം സിനിമാ സീരിയൽ താരങ്ങളും ഇന്നും നാളെയുമായി എത്തും.