പുനലൂർ: തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ പാറക്കടവിൽ ക്ഷേത്ര വളപ്പിൽ സ്ഥാപിച്ചിരുന്ന നാല് കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷണം.വ്യാഴാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം.ഒറ്റക്കൽ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ പ്രധാന വഞ്ചിയും ഉപദേവ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചികളുമാണ് മോഷ്ടാക്കൾ കുത്തിതുറന്ന് പണം അപഹരിച്ചത്. ഇന്നലെ പുലർച്ചെ ശ്രീകോവിലിൽ തുറക്കാൻ എത്തിയ ശാന്തിക്കാരനാണ് നാല് കാണിക്ക വഞ്ചിയും കുത്തിതുറന്ന് മേഷണം നടത്തിയിരിക്കുന്നത് കണ്ടത്. തുടർന്ന് ക്ഷേത്ര ഭരണ സമിതിയെ വിവരം അറിയിച്ചു.തെന്മല പെലീസിൽ നൽകിയ പരാതിയെ തുടർന്ന് സി.ഐ.റിച്ചാർഡ് വർഗീസ്, എസ്.ഐ ശാലു എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് ക്ഷേത്ര വളപ്പിലെത്തി പരിശോധന നടത്തി.തുടർന്ന് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളും പരിശോധിച്ച ശേഷം അന്വേഷണം ആരംഭിച്ചു.