ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ സ്വീകരണ പര്യടനം സമാപിച്ചു. മാർച്ച് 24ന് കിഴക്കേ കല്ലടയിൽ നിന്ന് ആരംഭിച്ച സ്വീകരണം പത്ത് പഞ്ചായത്തുകളിലും പര്യടനം നടത്തി ഇന്നലെ പോരുവഴിയിൽ സമാപിച്ചു.കടുത്ത വേനലിലും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് പ്രവർത്തകരാണ് സ്വീകരിച്ചത്.കഴിഞ്ഞ നാലു തവണയും വിജയിച്ച കുഞ്ഞുമോനിലൂടെ ഇടത് കോട്ടയായ കുന്നത്തൂർ നിലനിർത്തുമെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക്. മുഖ്യമന്ത്രി കൂടി പ്രചാരണത്തിന് എത്തിയതോടെ പ്രവർത്തകരെല്ലാം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായിട്ടുണ്ട്