കുന്നത്തൂർ : സ്ത്രീകൾക്ക് അംഗീകാരം നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ഏക രാഷ്ടീയ പാർട്ടി ബി.ജെ.പി മാത്രമാണെന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ. കുന്നത്തൂർ വനിതാ സംവരണ മണ്ഡലം അല്ലാതിരുന്നിട്ടും ഒരു വനിതയെ മത്സരിപ്പിക്കാൻ ബി.ജെ.പി നേതൃത്വം കാട്ടിയ ആർജവം ശ്രദ്ധേയമാണ്.കുന്നത്തൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രം പ്രഖ്യാപിച്ച വികസന പദ്ധതികളോട് മുഖം തിരിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചു പോരുന്നത്.ബി.ജെ .പി കേരള രാഷ്ട്രീയത്തിൽ ഇക്കുറി നിർണായക ശക്തിയാകും.ബൂത്ത്തലം മുതൽ ചിട്ടയായുള്ള സംഘടനാ സംവിധാനം കേരളത്തിലെ മഹിളാ മോർച്ചക്ക് ഉണ്ടെന്നും അഡ്വ.നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജനറൽ സെക്രട്ടറിമാരായ സുരേഷ് ആറ്റുപുറത്ത്,സന്തോഷ് ചിറ്റേടം, മാലുമേൽ സുരേഷ്,സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻ പിള്ള ,കെ.വി. ശ്രീനിവാസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.