ചാത്തന്നൂർ: ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് ജന്മനാടായ മീനാട്ടിൽ സ്വീകരണം നൽകി. പരസ്യപ്രചാരണം അവസാന ലാപ്പിലേയ്ക്കെത്തുമ്പോൾ മണ്ഡലത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. മീനാട് ശ്രീധർമ്മശാസ്താവിനെ തൊഴുത് ഇരുചക്ര വാഹനങ്ങളുടെയും കലാജാഥയുടെയും അകമ്പടിയോടെ
ആരംഭിച്ച സ്വീകരണയാത്ര ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പാലമുക്ക്, ചന്തമുക്ക് എം.സി പുരം, മീനാട് ചന്തമുക്ക്, ദീപം ക്ലബ്, ബ്ളോക്ക് ജംഗ്ഷൻ, വയലുനട വഴി കാരംകോട് ഗുരുമന്ദിരം ജംഗ്ഷനിൽ പര്യടനം എത്തിയപ്പോൾ വൻജനാവലിയാണ് സ്ഥാനാർത്ഥിയെ കാത്തുനിന്നത്. ഉച്ചഭക്ഷണത്തിന് ശേഷം വരിഞ്ഞം ആലുമുക്കിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം കോവിൽമുക്ക്, മേലേമുക്ക്, വരിഞ്ഞം ചന്തമുക്ക്, മരക്കുളം, ഇടനാട് വഴീ കോഷ്ണക്കാവിലെത്തി. തുടർന്ന് ഏറം വ്യാപാരഭവൻ, പാലവിള, കോയിപ്പാട് സ്കൂൾ, രാജീവ്‌ഗാന്ധി കോളനി, ശങ്കരമംഗലം, കാട്ടുംപുറം വഴി കളിയാക്കുളത്ത് സമാപിച്ചു. ജില്ലാകമ്മിറ്റി അംഗം പ്രകാശ് പാപ്പാടി, എസ്.വി. അനിത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീനാരാജൻ, ശരത്ചന്ദ്രൻ, ആർ. സന്തോഷ്, മീരാ ഉണ്ണി, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുരേഷ്, മീനാട് ഉണ്ണി, പഞ്ചായത്ത് സമിതി പ്രസിഡന്റ് മീനാട് പ്രസാദ്, പ്രതീഷ് ചാത്തന്നൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, എസ്. ശശാന്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.