കരുനാഗപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീറിന് തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകി. ഇന്നലെ ഉച്ചക്ക് 3 മണിക്ക് ഇടക്കുളങ്ങരയിൽ നിന്നാണ് സ്വീകരണ പരിപാടികൾ ആരംഭിച്ചത്. യോഗത്തിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യം, അഡ്വ.അജയൻ വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു .കാലാജാഥ സ്വീകരണത്തിന് വർണപ്പൊലിമ പകർന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8.30 മണിയോടെ റെയിൽവേ സ്റ്റേഷന് സമീപം മാമൂട്ടിൽ സമാപിച്ചു. ഇന്നലം രാവിലെ സ്ഥാനാർത്ഥി തൊടിയൂർ ഗ്രാമപഞ്ചായത്തിലെ സാമുദായിക നേതാക്കളെയും പ്രമുഖരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.