കൊല്ലം: ചാമക്കട മെയിൻ റോഡിലെ കടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന പടക്ക ശേഖരം പിടികൂടി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൊല്ലം അസി. പൊലീസ് കമ്മിഷണർ ടി.ബി. വിജയന്റെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷാഫി, എസ്.ഐ സമ്പത്ത്, ദിൽജിത്ത്, എ. സുരേഷ് കുമാർ, ഗിരീശൻ, പ്രമോദ്, സി.പി.ഒ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പടക്കശേഖരം പിടികൂടിയത്.