vote
കൊല്ലം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരി ടി.എം. വർഗീസ് ഹാളിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തു

കൊല്ലം: വിവിധ നിയോജക മണ്ഡലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാൽ ബാലറ്റ് വോട്ടിടൽ ജില്ലയിൽ പുരോഗമിക്കുന്നു.

കഴിഞ്ഞ ദിവസം വരെ 1,401 പേരാണ് വോട്ടിട്ടത്. 1,292 ജീവനക്കാരും 109 സർവീസ് വോട്ടർമാരും ഉൾപ്പെടുന്നു. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് കൂടുതൽ പേർ സമ്മതിദാനം രേഖപ്പെടുത്തിയത്-193. കുറവ് കൊട്ടാരക്കരയിൽ -65. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരിൽ കൂടുതൽ വോട്ടിട്ടതും കരുനാഗപ്പള്ളിയിലാണ്- 174 പേർ. സർവീസ് വോട്ടർമാർ കൂടുതൽ എത്തിയത് കുന്നത്തൂരിൽ - 24. കുറവ് ഇരവിപുരത്ത് - രണ്ട്.


 നിയോജകമണ്ഡലം, സർവീസ് വോട്ടർമാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ, ആകെ


കരുനാഗപ്പള്ളി - 19 - 174 - 193

ചവറ - 11 - 139 - 150

കുന്നത്തൂർ - 24 - 99 - 123

കൊട്ടാരക്കര -15 - 50 - 65

പത്തനാപുരം -10 - 102 - 112

പുനലൂർ - 3 - 72 - 75

ചടയമംഗലം - 9 - 170 - 179

കുണ്ടറ - 4 - 90 - 94

കൊല്ലം 6 -140 - 146

ഇരവിപുരം 2 - 125 - 127

ചാത്തന്നൂർ 6 - 131- 137