thomas
ഇടത് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി തെക്കുംഭാഗം മഠത്തിൻ മുക്കിൽ ചേർന്ന പൊതുസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

ചവറ: സംസ്ഥാന ട്രഷറിയിൽ അയ്യായിരം കോടി രൂപ മിച്ചമുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇടത് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി തെക്കുംഭാഗം മഠത്തിൻ മുക്കിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടിൽ നടപ്പിലാക്കിയ വികസനങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് തയ്യാറാകുന്നില്ല. വികസനത്തിൽ ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ് നമ്മുടെ കൊച്ചു കേരളം. 2040 വരെ കേരളത്തിൽ പവർ കട്ട് ഉണ്ടാകില്ല. അതിനുള്ള പണവും അടച്ച് കഴിഞ്ഞു. ഇടത് സർക്കാരിന്റെ ഭരണം ജനങ്ങൾക്ക് വേണ്ടിയുള്ളതായതിനാൽ തുടർ ഭരണം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഷാജി എസ്. പള്ളിപ്പാടൻ അദ്ധ്യക്ഷനായി. സി .പി . എം ലോക്കൽ സെക്രട്ടറി ടി .എൻ. നീലാംബരൻ സ്വാഗതം പറഞ്ഞു. കെ. സോമപ്രസാദ് എം. പി, സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ഏരിയാ സെക്രട്ടറി ടി .മനോഹരൻ, എൽ .ഡി .എഫ് കൺവീനർ ഐ. ഷിഹാബ്, സി .പി .ഐ മണ്ഡലം സെക്രട്ടറി പി .ബി. രാജു, ബീനാദയൻ, എ. സാബു എന്നിവർ സംസാരിച്ചു.