കൊല്ലം: ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ സ്വീകരണ പര്യടനം സമാപിച്ചു. ഇന്നലെ രാവിലെ മക്കാനി കോളനി, കടപ്പാക്കട ഫയർ സ്റ്റേഷൻ പരിസരങ്ങളിൽ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. വൈകിട്ട് ഇരവിപുരം സ്നേഹതീരത്ത് നിന്ന് ആരംഭിച്ച പര്യടനം ജോളി ജംഗ്ഷൻ, സുനാമി ഫ്ലാറ്റ്, അമ്മാച്ചൻ മുക്ക് പഴയാറ്റിൻ കുഴി തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചക്കരിക്കടയിൽ സമാപിച്ചു. അഡ്വ. ഷാനവാസ് ഖാൻ, കെ. ബേബിസൺ, എം. നാസർ, ജെ. മധു, ടി.സി. വിജയൻ അഹമ്മദ് ഉഖൽ തുടങ്ങിയവർ നേതൃത്വം നൽകി.