angam

 കുടുംബയോഗങ്ങളിൽ കിറ്റും ആഴക്കടലും ശബരിമലയും

കൊല്ലം: ശബ്ദ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ മൂന്ന് മുന്നണികളും ജനമനസുകളിൽ ഇടം നേടാൻ അവസാനവട്ട കുടുംബയോഗങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അടിയൊഴുക്കുകൾക്ക് തടയിട്ടും ആടിനിൽക്കുന്ന വോട്ടുകൾ ഉറപ്പിച്ചുമാണ് യോഗങ്ങൾ മുന്നേറുന്നത്.

സ്ഥാനാർത്ഥിക്കൊപ്പം മുന്നണി നേതാക്കളും പങ്കെടുക്കുന്ന യോഗങ്ങളിൽ കുടുംബത്തിലെ മുതി‍ർന്ന അംഗങ്ങൾ മുതൽ കുട്ടികൾ വരെ പങ്കെടുക്കുന്നുണ്ട്. എതിർ സ്ഥാനാർത്ഥികൾക്കെതിരെ നിശിത വിമർശനം ഉയർത്തിയാണ് അവസാനവട്ട പ്രചാരണം. തന്ത്രങ്ങൾ ഇങ്ങനെ.


 എൽ.ഡി.എഫ്


1. റേഷൻ കട വഴി കിറ്റ്
2.1,600 രൂപ പെൻഷൻ വർദ്ധിപ്പിച്ചു
3. പെട്രോൾ ​- ഡീസൽ വില വർദ്ധന
4. കശുഅണ്ടി തൊഴിലാളികളുടെ ഡി.എ കുടിശിക നൽകി
5. ഏറ്റവും കൂടുതൽ തൊഴിലവസരം
6. റോഡുകളും പാലങ്ങളും ദേശീയ നിലവാരത്തിൽ
7. വൈദ്യുതി മുടക്കം ഇല്ലാതായി

 യു.ഡി.എഫ്


1. ആഴക്കടൽ മത്സ്യബന്ധന കരാർ
2. ശബരിമലയിലെ ആചാര ലംഘനവും സർക്കാർ നടപടിയും
3. പി.എസ്.സിയെ തഴഞ്ഞ് പിൻവാതിൽ നിയമനം
4. സ്വർണക്കടത്തും സ്വപ്‌നാ സുരേഷും
5. കശുഅണ്ടി ഫാക്ടറികൾ അടഞ്ഞുകിടന്നത്
6. പെൻഷൻ 3,000 ആക്കുമെന്ന്
7. ന്യായ് പദ്ധതി വഴി 72,000 രൂപ വാഗ്ദാനം


 എൻ.ഡി.എ


1. ശബരിമലയിൽ ഭക്തർക്കെതിരെ ലാത്തിച്ചാർജ്
2. ബി.ജെ.പി നേതാക്കളെ ജയിലിൽ അടച്ചു
3. സ്വർണക്കടത്തും ഡോളർ കടത്തും
4. പിണറായി വിജയന്റെ ധാർഷ്ഠ്യം
5. കിറ്റ് കേന്ദ്ര സർക്കാരിന്റെ പണം കൊണ്ടെന്ന്
6. റോഡിന്റെ പണം കൂടുതൽ കേന്ദ്രത്തിന്റേതെന്ന്
7. യുവാക്കൾക്കും വിശ്വാസികൾക്കുമായി കൂടുതൽ സമരം ചെയ്തത് ബി.ജെ.പിയും യുവമോർച്ചയും