ഓടനാവട്ടം: കട്ടയിൽ കാവിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്രാടം തിരുനാൾ മഹോത്സവം ആരംഭിച്ചു. മൂന്നാം ദിവസമായ ഇന്ന് പതിവ് പ്രഭാത പൂജകൾക് ശേഷം രാവിലെ ഗണപതി ഹോമം, 6.30ന് നേർച്ച പൊങ്കാല, 6.45മുതൽ തെങ്ങമം ജയ വിജയന്റെ സോപാന സംഗീതം, 7.45മുതൽ നേർച്ച പറ തുടർന്ന് 8.30നു പൊങ്കാല സമർപ്പണവും 9.30മുതൽ ഭക്ത ജനങ്ങൾ വകയായുള്ള മഹാ അന്നദാനവും (പാർസൽ ആയി ) നടത്തും. വൈകിട്ട് 5.15മുതൽ തോറ്റം പാട്ട് നടക്കും.