പരവൂർ : തെക്കുംഭാഗം വലിയ വീട് കുടുംബങ്ങളുടെ വാർഷിക പൊതുയോഗം 11ന് രാവിലെ 10ന് ദേവസ്വം ഹാളിൽ നടക്കും. പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. എല്ലാ കുടുംബാംഗങ്ങളും കൃത്യസമയത്ത് എത്തണമെന്ന് സെക്രട്ടറി ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാകും യോഗം നടത്തുക.