balagopal-kn-kottarakara
കെ.എൻ. ബാലഗോപാലിന് വോട്ടഭ്യർത്ഥിച്ച് വാണിജ്യ വ്യാപാര തൊഴിലാളികൾ നടത്തിയ ലഘു ലേഖാ വിതരണത്തിന്റെ ഉദ്ഘാടനം ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സജി നിർവഹിക്കുന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് സമീപം

കൊട്ടാരക്കര : എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് വാണിജ്യ വ്യാപാര തൊഴിലാളികൾ പ്രചാരണം നടത്തി. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിലാണ് വ്യാപാര സ്ഥാപനങ്ങളിൽ പ്രചാരണവും ലഘുലേഖാ വിതരണവും നടത്തിയത്.കൊട്ടാരക്കര സ്വയംവര ടെക്സ്റ്റൈൽസിൽ നടന്ന ചടങ്ങിൽ ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സജി ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ്, ഭാരവാഹികളായ ജിജി, സുധീർലാൽ, താമരശ്ശേരി വസന്തൻ, മാമച്ചൻ, ടി.രമ തുടങ്ങിയവർ നേതൃത്വം നൽകി.
ഇനിയും വരണം ഇരിപ്പിടം നൽകിയ സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വാണിജ്യ വ്യാപാര തൊഴിലാളികൾ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുന്നത്.