കൊട്ടാരക്കര : ഇടത് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ വിജയത്തിനായി ഇടത് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ഷീ വാക്ക് പരിപാടി സംഘടിപ്പിച്ചു. തങ്ങൾ പഠിക്കുന്ന സ്കൂളുകൾ ഹൈടെക്കാക്കി, ക്ലാസുകളിൽ കംപ്യൂട്ടറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി, വിദ്യാഭ്യാസ മേഖലയേ പുരോഗതിയിൽ എത്തിച്ച ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണത്തിന്റെ വിളംബരം മുഴക്കിയാണ് നൂറുകണക്കിന് വിദ്യാർത്ഥിനികൾ പങ്കെടുത്ത ഷീ വാക്ക് കടന്ന് പോയത്.
കൊട്ടാരക്കര മണ്ഡലത്തിലെ എ.ഐ.എസ്.എഫിന്റെയും എസ്.എഫ്.ഐ യുടെയും പ്രവർത്തകരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . തുരുത്തിലമ്പലത്തു നിന്ന് ആരംഭിച്ച ജാഥ അഡ്വ. പി ഐഷ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. താഴത്തുകുളക്കടയിൽ ജാഥയുടെ സമാപന സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രിജി ശശിധരൻ ഉദ്ഘാടനം ചെയ്തു. എ .ഐ .എസ് .എഫ് മണ്ഡലം ജോയിൻ സെക്രട്ടറി അരുന്ധതി മാധവൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജി.ടി. അഞ്ചു കൃഷ്ണ, ഹരിത ഹർഷൻ , മീര മോഹൻ, ജെ. അഭിരാമി, എസ്. സാരംഗി, അനസു, അനഘ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.