പരവൂർ: കോങ്ങാൽ എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് യോഗം ചാത്തന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കരയോഗങ്ങളുടെ പ്രവർത്തനം കൂടുതൽ ജനക്ഷേമകരമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് ജി. ബാലചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ. മുരളീധരൻ ആശാൻ അന്തരിച്ച കരയോഗ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു.

ഭാരവാഹികൾ: ജി. ബാലചന്ദ്രൻപിള്ള (പ്രസിഡന്റ്), ജെ. മുരളീധരൻ ആശാൻ (സെക്രട്ടറി), കെ. രാജേന്ദ്രൻപിള്ള (ട്രഷറർ), സി. മുരളീധരൻ പിള്ള (വൈസ് പ്രസിഡന്റ്), കെ. ബാലചന്ദ്രൻപിള്ള (ജോയിന്റ് സെക്രട്ടറി), ബാലചന്ദ്രൻപിള്ള, മാങ്കുളം രാജേഷ് (താലൂക്ക് യൂണിയൻ പ്രതിനിധികൾ), ജെ. മുരളീധരൻ ആശാൻ (ഇലക്ട്രൽ റോൾ അംഗം) എന്നിവരെ തിരഞ്ഞെടുത്തു. പരവൂർ മേഖലാ കോ ഓർഡിനേറ്റർ പരവൂർ മോഹൻദാസ് സംസാരിച്ചു.