party-flag

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേയ്ക്കെത്തുമ്പോൾ ശക്തമായ ത്രികോണമത്സരം നടക്കുന്ന ചാത്തന്നൂരിൽ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മുന്നണികൾ. ആദ്യഘട്ട പര്യടനവും വാഹനപ്രചാരണവും സ്വീകരണങ്ങളും മുറയ്ക്ക് നടക്കുമ്പോഴും മറ്റൊരു വശത്തുകൂടി ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ സ്‌ക്വാഡ് പ്രവർത്തനവും സജീവമായി നടത്തുന്നുണ്ട്.

പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ ആരോപണ - പ്രത്യാരോപണങ്ങൾ കടുപ്പിക്കുകയാണ് മുന്നണികൾ. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് മണ്ഡലത്തിൽ ആര് വിജയിച്ചു കയറുമെന്ന് പ്രവചിക്കാനാവില്ലെന്ന് വ്യക്തം.

ചാത്തന്നൂരിൽ സിറ്റിംഗ് എം.എൽ.എ ജി.എസ്. ജയലാലിനെ തന്നെയാണ് ഇക്കുറിയും എൽ.ഡി.എഫ് രംഗത്തിറക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ബി. ഗോപകുമാറും യു.ഡി.എഫിനുവേണ്ടി പീതാംബരകുറുപ്പുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി മികച്ച ഭൂരിപക്ഷത്തിൽ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജി.എസ്. ജയലാൽ. പ്രചാരണത്തിലും അദ്ദേഹം സജീവമാണ്. 2016ലെ തിരഞ്ഞെടുപ്പിൽ വോട്ടുനില ഉയർത്തി യു.ഡി.എഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ബി.ബി. ഗോപകുമാർ ഇത്തവണ വിജയപ്രതീക്ഷയിലാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ​ ​ജി​ല്ല​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​​ചാ​ത്ത​ന്നൂ​രി​ലെ​ ​ക​ല്ലു​വാ​തു​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്ത് ബി.ജെ.പി പിടിച്ചെടുത്തിരുന്നു. മണ്ഡലത്തിൽ ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുണ്ടെന്ന് ബി.ബി. ഗോപകുമാർ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംഭവിച്ച പോരായ്മകളെ മറികടന്ന് ഇത്തവണ വിജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പീതാംബര കുറുപ്പ്. കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. വികസനവും ക്ഷേമ പ്രവർത്തനവുമെല്ലാം ചർച്ചയാക്കി വോട്ടർമാരുടെ മനസിൽ സ്ഥാനമുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും.

വോട്ടർമാർ
2016: 1,79,928
2021: 1,84,661


2016ലെ വോട്ടിംഗ് ശതമാനം
എൽ.ഡി.എഫ്: 50.76
എൻ.ഡി.എ: 24.92
യു.ഡി.എഫ്: 22.63