viswanathan

കൊ​ല്ലം: കൊ​ല്ലത്തെ സാ​മൂ​ഹി​ക ​​- സാം​സ്​കാ​രി​ക മേ​ഖ​ല​ക​ളി​ലും ഗ​വ. ക​രാ​ർ ​രം​ഗ​ത്തും അ​ര​നൂ​റ്റാ​ണ്ട് നി​റ​ഞ്ഞുനി​ന്ന അ​പൂർ​വ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യ പി. വി​ശ്വ​നാ​ഥൻ ഓർ​മ്മ​യാ​യി​ട്ട് ഇന്ന് ഒ​രു വർ​ഷ​മാകുന്നു. ഏഴുവർഷം മുൻപ് അ​ദ്ദേ​ഹം പ​ടു​ത്തു​യർ​ത്തി​യ കൊ​ല്ലം ജി​ല്ലാ ഗ​വ. കോൺ​ട്രാ​ക്‌​ടേ​ഴ്‌​സ് സ​ഹ​ക​ര​ണ​ സം​ഘ​ത്തിൽ ഇന്ന് രാ​വി​ലെ 10ന് പ്ര​സി​ഡന്റ് പു​ണർ​തം പ്ര​ദീ​പി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഗ​വ. ക​രാ​റുകാ​രും സം​ഘം ജീ​വ​ന​ക്കാ​രും ചേർ​ന്ന് ഒന്നാം ഓർ​മ്മ​ദി​നം ആ​ച​രി​ക്കും. സ​ഹ​ക​ര​ണസം​ഘം ഡ​യ​റ​ക്​ടർ ബോർ​ഡ് മെ​മ്പർ​മാ​രാ​യ പി.കെ. അ​ശോ​കൻ, അ​ജി​ത് പ്ര​സാ​ദ് ജ​യൻ, കെ.എസ്. അൻ​സർ, ബി. മ​ധു, എസ്. രാ​ജു, പി. അം​ബു​ജാ​ക്ഷൻ, എസ്. ഷേർ​ളി, കെ. ത​ങ്ക​ച്ചി, സി​മി അൻ​സർ, സം​ഘം സെ​ക്ര​ട്ട​റി ഷീ​ലാ​ബാ​ബു, സം​ഘം ജീ​വ​ന​ക്കാ​രും അ​സോസിയേ​ഷൻ ഭാ​ര​വാ​ഹി​ക​ളുമായ ജെ. ബ​ദ​റു​ദ്ദീൻ, അ​ജി​ത്ത്​ പ്ര​സാ​ദ്​ ജ​യൻ, പി. അ​ജ​യ​കു​മാർ, മന്മഥൻ​പി​ള്ള, ആർ. കൃ​ഷ്​ണ​ലാൽ സു​ഗ​തൻ, പി.എ​ച്ച്. റ​ഷീ​ദ്, സ​ത്യ​ശീ​ലൻ സ​ത്യ​രാ​ജൻ, സ​ദാ​ശി​വൻ പി​ള്ള, ജി. ഗോ​പ​കു​മാർ, സു​നിൽ​കു​മാർ, ബാ​ഹു​ലേ​യൻ, സു​മം​ഗ​ളൻ, കെ.എ​സ്. ച​ന്ദ്ര​ലാൽ, റെ​ജി, അ​ശോ​കൻ, ജ​യ​ന്ദ്ര​ജൻ, ഫൈ​സൽ, പ്ര​വീൺ, ര​ഘു​നാ​ഥൻ​പി​ള്ള തു​ട​ങ്ങി​യ​വർ സം​സാ​രി​ക്കും. യോ​ഗ​ത്തിൽ പി. വി​ശ്വ​നാ​ഥ​ന്റെ ഭാര്യ ഡോ. ഉ​ഷ ​വി​ശ്വ​നാ​ഥൻ, മ​കൻ പ​ത്മ​നാ​ഭൻ തു​ട​ങ്ങി​യവർ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ ഗ​വ. കോൺ​ട്രാ​ക്‌​ടേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘ​ത്തെ ക്ലാ​സ് -1 കാ​റ്റ​ഗ​റി​യിൽ എ​ത്തി​ച്ചത് സ്ഥാ​പ​ക പ്ര​സി​ഡന്റ് പി. വി​ശ്വ​നാ​ഥനാണ്. കൊ​ല്ലം പ​ട്ട​ണ​ത്തിലെ പു​ഷ്‌​പോ​ത്സ​വം നല്ല നിലയിൽ നടത്തിയിരുന്നത് ജ​ന​റൽ കൺ​വീ​ന​റാ​യിരുന്ന പി. വി​ശ്വ​നാ​ഥന്റെ കരുത്തിലാണ്. കൊ​ല്ലം പീ​പ്പിൾ​സ് ഇൻ​ഷേ​റ്റീവ് സെ​ക്ര​ട്ട​റി, ക്വ​യി​ലോൺ അ​ത്‌​ല​റ്റി​ക്‌​സ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി, കൊ​ല്ലം ജി​ല്ലാ സ്‌​പോർ​ട്സ് കൗൺ​സിൽ വൈ​സ് പ്ര​സി​ഡന്റ്, കേ​ര​ളാ ബിൽ​ഡിം​ഗ്‌​സ് ആൻഡ് അ​ദർ കൺ​സ്​ട്ര​ക്ഷൻ വർ​ക്കേ​ഴ്‌​സ് വെൽ​ഫെ​യർ ബോർ​ഡ് മെ​മ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കാർ​ഗിൽ ഫ​ണ്ട് 2020 എ​ന്ന പേരിൽ ഉ​ഷാ​ഉ​തു​പ്പി​ന്റെ ഗാ​ന​മേ​ള സം​ഘ​ടി​പ്പി​ച്ച് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തിയതിന് സർക്കാരിന്റെ പ്ര​ശം​സ​യ്​ക്കും അർ​ഹ​നാ​യി. അ​ഷ്​ട​മു​ടി ബോ​ട്ട് റേ​സ് ക്ലബ് രൂ​പീ​ക​രി​ച്ച് സെ​ക്ര​ട്ട​റി​യാ​യും വ​ള്ളം​ക​ളി ജ​ന​റൽ കൺ​വീ​ന​റാ​യും പ്രവർത്തിച്ചു. കൊ​ല്ലം ജി​ല്ല​യി​ലെ ക​രാ​റു​കാ​രും കൊ​ല്ലം പൗ​രാ​വ​ലി​യും ചേർന്ന് ഫൗ​ണ്ടേ​ഷൻ രൂ​പീകരിക്കു​ന്ന​തി​നാണ് ഇന്ന് പി. വി​ശ്വ​നാ​ഥൻ അ​നു​സ്​മ​ര​ണം സംഘടിപ്പിക്കുന്നത്.