പരവൂർ : ചാത്തന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ.ഡി.എഫ് പ്രവർത്തകർ ചെങ്കൊടികളുമായി റോഡ് ഷോ നടത്തി. പുറ്റിങ്ങൽ കിഴക്കേ ആൽത്തറയുടെ സമീപത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി ബൈക്കുകൾ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനം പു.ക.സ ദക്ഷിണ മേഖലാ സെക്രട്ടറി ഡി. സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ. സുജിരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചാത്തന്നൂർ ഏരിയാസെക്രട്ടറി കെ. സേതുമാധവൻ, എസ്. ശ്രീലാൽ, കെ.ആർ. അജിത്ത് എന്നിവർ സംസാരിച്ചു. ബി. സോമൻപിള്ള, ജയലാൽ ഉണ്ണിത്താൻ, ജെ. യാക്കൂബ്, കെ.കെ. സുരേന്ദ്രൻ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.