പത്തനാപുരം: കൊവിഡിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായ പത്തനാപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻദേവ് വിഡിയോകോൺഫറൻസിലൂടെ കശുഅണ്ടി തൊഴിലാളികളോട് വോട്ടഭ്യർത്ഥന നടത്തി.മേലില പഞ്ചായത്തിലെ ചെങ്ങമനാട് കശുഅണ്ടി ഫാക്ടറികളിലാണ് വോട്ട് തേടിയത്. കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്താനിരിക്കെയാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ കുടുംബയോഗങ്ങളിലും ഇത്തരത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുമെന്ന് ജിതിൻദേവ് പറഞ്ഞു. ബി.ജെ.പി മേലില പഞ്ചായത്ത് പ്രസിഡന്റ് വില്ലൂർ സന്തോഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് , ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വില്ലൂർ , മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രമ്യശ്രീ, യുവമോർച്ച ജനറൽ സെക്രട്ടറി ആശിഷ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് നിതീഷ്, മഹിളമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഉഷബാബു, മണ്ഡലം സെക്രട്ടറി രാഖി ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.