rajan-kc-thodiyoor
സ്വന്തം ബൂത്തിൽ വോട്ട് അഭ്യർത്ഥിക്കുന്ന പരിപാടി തൊടിയൂരിലെ 156-ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കെ.പി സി.സി ആഹ്വാനമനുസരിച്ച് സ്വന്തം ബൂത്തിൽ വോട്ട് അഭ്യർത്ഥിക്കുന്ന പരിപാടിയുടെ ഭാഗമായി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ തന്റെ ജന്മസ്ഥലമായ തൊടിയൂരിലെ 156-ാം നമ്പർ ബൂത്തിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കെ.പി പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ,ഗ്രാമ പഞ്ചായത്തംഗം തൊടിയൂർവിജയൻ, ഷിബു എസ്.തൊടിയൂർ, ശരത് എസ്.പിള്ള, ബി.മോഹനൻ, സബിത ഷാജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.