premachandran
യുഡിഎഫ് സ്ഥാനാർത്ഥി സി. ആർ മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വള്ളിക്കാവിൽ സംഘടിപ്പിച്ച പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ' കോൺഗ്രസ് മുക്ത ഭാരതം' എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യം സംശയിക്കപ്പെടേണ്ടതാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഗൗരവമായി കാണേണ്ടതാണെന്നും സി.പി.എമ്മിനെതിരെ അത്തരമൊരു നിലപാട് സ്വീകരിക്കാത്തതിൽ നിന്ന് സി.പി.എം-ബി.ജെ.പി അന്തർധാര സജീവമാണെന്ന കാര്യം കൂടുതൽ വ്യക്തമാവുകയാണെന്നും

എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി സി. ആർ മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വള്ളിക്കാവിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രവി, ജി. ലീലാകൃഷ്ണൻ, നീലികുളം സദാനന്ദൻ, എം.എസ്. ഷൗക്കത്ത്, രാജു, സുധീർ കെ എസ്. പുരം തുടങ്ങിയവർ സംസാരിച്ചു.