കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നടന്ന റാങ്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ ഭാവിക്ക് ഭീഷണിയായ ലഹരിക്കെതിരെ പോരാടാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് കൃഷ്ണഭദ്രൻ, ജോയിന്റ് സെക്രട്ടറി എസ്. അജയ്, പി.ടി.എ വൈസ് പ്രസിഡന്റ് എം. സെൽവകുമാർ, വിദ്യാർത്ഥി പ്രതിനിധി അതുല്യ ജയരാജൻ, എം.എസ്.സി ബയോടെക്നോളജി രണ്ടാം റാങ്ക് നേടിയ എം. ലാവണ്യ, ബി.കോം വിത്ത് കമ്പൂട്ടർ ആപ്ലിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ ജി. ലക്ഷ്മി, ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ ആരതി ബി. രാജ്, ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജിയിൽ രണ്ടാം റാങ്ക് നേടിയ ഫാത്തിമുത്തു സുഹ്റ എന്നിവർ സംസാരിച്ചു. ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ സ്വാഗതം പറഞ്ഞു.