കൊല്ലം : വെളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് എൻ.ക്യൂ.എ.എസ് അംഗീകാരം. ദേശീയതല മൂല്യ നിർണയത്തിൽ 94.93 ശതമാനം മാർക്ക് നേടിയാണ് കുടുംബാരോഗ്യകേന്ദ്രത്തിനുള്ള ദേശീയ ഗുണനിലവാര അംഗീകാരം കരസ്ഥമാക്കിയത്.മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ സതീഷിന്റെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കഠിനമായ ശ്രമഫലമായാണ് ആരോഗ്യ കേന്ദ്രത്തിന് ഈ അംഗീകാരം ലഭിച്ചത്. സർവീസ് പ്രൊവിഷൻ, സപ്പോർട്ടീവ് സേവനങ്ങൾ, ക്ലിനിക്കൽ സേവനങ്ങൾ,ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായുള്ള ചെക്ക് പോയിന്റുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. കൂടാതെ ഒ.പി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതുജനാരോഗ്യം എന്നിവയുടെ പ്രവർത്തനം പകർച്ച വ്യാധികളുടെ നിയന്ത്രണം.പ്രതിരോധം ജീവിതശൈലി രോഗ നിയന്ത്രണം , മാതൃശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പ്, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ് , ജീവനക്കാരുടെ കൂട്ടായ പ്രവർത്തനം എന്നിവയുടെ മികച്ച പ്രവർത്തനമാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്.