chavara
സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കെ.എസ്. എസ്. പി. യൂ ചവറയിൽ നടത്തിയ യോഗം പി. ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്യുന്നു

ചവറ : പെൻഷൻ പരിഷ്കരണം നടപ്പിലാക്കിയ കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കെ.എസ്. എസ്. പി .യു. ചവറ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ സബ് ട്രഷറിക്ക് മുന്നിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ്‌ പി ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എസ്. വിജയധരൻ പിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ആർ.രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ പി .ഈശ്വരി കൃതജ്ഞയും പറഞ്ഞു. വി. കൊച്ചു കോശി, ജി .ബാലകൃഷ്ണപിള്ള, ലൂയിസ് ആന്റണി, സി .വേണു, പി. ശിവാനന്ദൻ, എം .സുരേഷ് എന്നിവർ സംസാരിച്ചു.