ചവറ :ഇടത് സർക്കാർ നിറുത്തിവെച്ച പാറ കൊണ്ടുള്ള കടൽഭിത്തി നിർമ്മാണം പുനരാരംഭിക്കണമെന്ന് സീ വാൾ ആൻഡ് ബ്രേക്ക് വാട്ടർ വർക്കേഴ്സ് യൂണിയൻ ( ഐ.എൻ.ടി.യു.സി )ആവശ്യപ്പെട്ടു. ബാഗുകളിൽ മണ്ണ് നിറച്ച് കടൽഭിത്തി നിർമ്മിച്ചത് ഫലപ്രദമാകാതെ വന്നപ്പോൾ ആ പദ്ധതി ഉപേക്ഷിച്ചു. പാറകൾ കൊണ്ട് കടൽഭിത്തിയും ബ്രേക്ക് വാട്ടറും നിർമ്മിക്കാൻ സർക്കാർ തയ്യാറാകണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കരുനാഗപ്പള്ളി സച്ചിദാനന്ദന്റെ അദ്ധ്യക്ഷതയിൽ ചവറയിൽ കൂടിയ യോഗം പ്രസിഡന്റ് സുഭാഷ് കലവറ ഉദ്ഘാടനം ചെയ്തു യോഗത്തിൽ മരുത്തടി ചന്ദ്രൻ ,നീണ്ടകര ബിജു ,എൻ .കുശൻ ,ടി.രഘു, കെ. ഗിരീഷ്, കരുനാഗപ്പള്ളി മഹേന്ദ്രദാസ്, ആലുംകടവ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.