കടയ്ക്കൽ : ചടയമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ.ചിഞ്ചുറാണിയുടെ കടയ്ക്കലിലെ തിരഞ്ഞെടുപ്പ് പൊതുയോഗം ഡോ.കനയ്യകുമാർ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന യോഗത്തിൽ ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് കരകുളം ബാബു അദ്ധ്യക്ഷനായി സെക്രട്ടറി എസ്.ബുഹാരി സ്വാഗതം പറഞ്ഞു.സി .പി .ഐ എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻകോടി,സി .പി. ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ആർ. ചന്ദ്ര മോഹനൻ, എസ്.വിക്രമൻ,സ്ഥാനാർത്ഥി ജെ.ചിഞ്ചുറാണി,ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് സാം കെ ഡാനിയേൽ സി .ആർ. ജോസ് പ്രകാശ് ,എ .എം. ബഷീർ, ലതികാവിദ്യാധരൻ, ജെ.നജീബത്ത്, ടി.ഗിരിജകുമാരി
തുടങ്ങിയവർ സംസാരിച്ചു.