കൊല്ലം : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്‌സിക്കുട്ടി അമ്മ അവസാന റൗണ്ട് വോട്ടഭ്യർത്ഥനയിലാണ്. രാവിലെ മുഖത്തലയിലെ പി.എസ്.സി ക്ലാസിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വരുന്ന പത്താം തീയതി പി.എസ്.സി പരീക്ഷ എഴുതുന്ന കുട്ടികൾക്കും പരിശീലിപ്പിക്കുന്ന പ്രദീപിനും ആശംസകൾ നേർന്നാണ് മേഴ്സിക്കുട്ടിഅമ്മ മടങ്ങിയത്.
തുടർന്ന് ഉമയനലൂർ ചെറുപുഷ്പം കോൺവെന്റ്, പുഷ്പധാര കോൺവെന്റ്, തഴുത്തല വിമലഹൃദയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മദർ സുപ്പീരിയർ ശാന്തി. സിസ്റ്റർ റോസി എന്നിവർ ചേർന്ന് ചെറുപുഷ്പം കോൺവെന്റിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
കശുഅണ്ടി തൊഴിലാളിയായ കൈപ്പള്ളി പ്രമീളയുടെ മകൾ ജ്യോത്സ്നയുടെ കല്യാണത്തിന് വീട്ടുകാരിയുടെ റോളിലാണ് മേഴ്സിക്കുട്ടിഅമ്മ എത്തിയത്. കൈപ്പള്ളി ദേവീ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ സ്ഥാനാർത്ഥി പങ്കെടുത്തു.
പിന്നീട് കോട്ടച്ചിറ ചന്ദ്ര കാഷ്യൂ, കൊറ്റൻകര എൻ.എസ്.സി, മാമൂട് പ്രശാന്തി, എക്സലെന്റ് കുഴിയം തുടങ്ങിയ കശുഅണ്ടി ഫാക്ടറികളിലെത്തി മേഴ്സിക്കുട്ടിഅമ്മ വോട്ടഭ്യർത്ഥിച്ചു.