office

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റിംഗ് ഓർഡറുകൾ വിതരണം ചെയ്യുന്നതിലേക്ക് ഇന്ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കുകയും ഓഫീസ് മേധാവി സ്ഥാപനത്തിൽ ഹാജരാകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.