കൊല്ലം : കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ തൃക്കടവൂർ മണ്ഡലത്തിലെ സ്വീകരണ
പരിപാടി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. സായി ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. സജികുമാർ, കുരീപ്പുഴ മോഹനൻ, അജിത്, ഐ.ആർ.ജി കുരീപ്പുഴ, റാണി, സുനിത, ദേവിപ്രഭ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന മങ്ങാട് മണ്ഡലത്തിലെ സ്വീകരണം കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മദനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഹഫീസ്, ലത്തീഫ്, ഗോപൻ തുടങ്ങിയവർ സംസാരിച്ചു.