ശാസ്താംകോട്ട: നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സ്വീകരണ പരിപാടികൾ അവസാനിച്ചതോടെ സ്ഥാനാർത്ഥികളെല്ലാം വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. കുന്നത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ മണ്ഡലത്തിലെ മൈനാഗപ്പള്ളി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, കുന്നത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകളിലെയും കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ കിഴക്കേ കല്ലട, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ കശുവണ്ടി ഫാക്ടറികളിൽ സന്ദർശനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദ് പോരുവഴി, കുന്നത്തൂർ മേഖലകളിലും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു