ldf-eravipuram-1
അന്തരിച്ച സി.പി.എം നേതാവ് എം.ഡി. പശുപാലന്റെ ഭാര്യ കിളികൊല്ലൂർ ചേരിയിൽ ജംഗ്‌ഷനിൽ എം. നൗഷാദിനെ ചെങ്കൊടി നൽകി സ്വീകരിക്കുന്നു

കൊല്ലം : ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ സ്വീകരണ പര്യടനം കയ്യാലയ്ക്കൽ മേഖലയിലെ വരവേൽപ്പോടെ സമാപിച്ചു. ഇന്ന് നൗഷാദ് മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ട് നിരോധിച്ചതിനാൽ ഇന്ന് വൈകിട്ടത്തെ റോഡ് ഷോ ഉപേക്ഷിച്ചു. പകരം വൈകിട്ട് മേഖലാകേന്ദ്രങ്ങളിൽ കാൽനട റാലികൾ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട് എന്നിവരാണ് മണ്ഡലത്തിലെത്തിയ താരപ്രചാരകർ. ഇന്നലെ പന്ത്രണ്ടുമുറി സംഘം മുക്കിൽ നിന്ന് ആരംഭിച്ച സ്വീകരണം ചകിരിക്കടയിൽ സമാപിച്ചു.