പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പച്ചക്കറി കയറ്റിയെത്തിയ പിക് അപ്പ് വാൻ മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒറ്റക്കൽ മാൻ പാർക്കിംഗിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം നടന്നത്.തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ വാൻ നിയന്ത്രണം വിട്ട് പാതയോരത്ത് മറിയുകയായിരുന്നു.പച്ചക്കറി സാധനങ്ങൾ റോഡിലേക്ക് ചിതറി വീണു നാശം സംഭവിച്ചു.