കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ സ്വീകരണ പര്യടനം കൊട്ടാരക്കര നഗരസഭയിൽ പൂർത്തിയായി. ബൈക്ക് റാലിയുടെ അകമ്പടിയോടെ മാർക്കറ്റ് ജംഗ്ഷനിലാണ് സ്വീകരണ പരിപാടി സമാപിച്ചത്.സ്വീകരണ പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ജില്ലാ സംഘ ചാലക് ആർ.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.കെ.ആർ.രാധാകൃഷ്ണൻ, അനീഷ് കിഴക്കേക്കര, രാജഗോപാൽ, അരുൺ കാടാംകുളം, അജിത് ചാലൂക്കോണം, രാജീവ് കേളത്ത്,ക്വാളിറ്റി രാമചന്ദ്രൻ, രാജേഷ് കുരുക്ഷേത്ര, ശ്രീരാജ് തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.