ഓച്ചിറ: ക്ലാപ്പന തെക്ക് യു.ഡി.എഫ് 32,34 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം കെ.പി.സി.സി സെക്രട്ടറി പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ആദരിച്ചു. ജെ. റൈമൺഡ് കാർഡോസ് അദ്ധ്യക്ഷത വഹിച്ചു.എൻ. കൃഷ്ണകുമാർ, എസ്.എം. ഇക്ബാൽ, ജയചന്ദ്രൻ. എസ്, സന്തോഷ്, ജി. ബിജു, ജീവൻ തുടങ്ങിയവർ സംസാരിച്ചു.