കരുനാഗപ്പള്ളി: അസംബ്ളി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീറിന് തഴവ ഗ്രാമപഞ്ചായത്തിൽ വമ്പിച്ച സ്വീകരണം നൽകി. ഇന്നലെ രാവിലെ 8.30 മണിക്ക് വിളയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സ്വീകരണ പരിപാടി ആരംഭിച്ചത്. സ്വീകരണത്തിന് മുമ്പായി സ്ഥാനാർത്ഥി കടകളും വീടുകളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. തഴവ ഗ്രാമപഞ്ചായത്തിൽ ഉടനീളം സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സ്വീകരണം അമ്പമുക്കിൽ സമാപിച്ചു. യോഗത്തിൽ എൻ.ഡി.എയുടെ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.